Naduvillam Kudumbayogam, Ayroor
കുറവിലങ്ങാട്ട് നിന്നും അയിരൂർ ഗ്രാമത്തിൽ കുടിയേറി പാർത്ത പകലോമറ്റം താഴെമൺ കുടുംബത്തിന്റെ ചരിത്രത്തിൽ അവർ അയിരൂരിൽ എത്തുമ്പോൾ ഇവിടെയുണ്ടായിരുന്ന ക്രിസ്തീയ കുടുംബങ്ങളിൽ പ്രമുഖ സ്ഥാനം നടുവില്ലം കുടുംബത്തിന് ആയിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്
പുരാതനമായ നടുവിലം കുടുംബത്തിന്റെ ആവിർഭാവത്തെപ്പറ്റി വ്യക്തമായ ചരിത്ര രേഖകൾ നമ്മുടെ കൈവശം ഇല്ലെങ്കിലും സമകാലിക കുടുംബങ്ങളുടെ ചരിത്രങ്ങളിൽ നിന്നും കൈമാറി കിട്ടിയ കൃത്യമായ വിവരങ്ങളും മറ്റു ചരിത്രവസ്തുക്കളുടെ പിൻബലത്തോട് കൂടിയ അറിവുകളും സംയോജിപ്പിച്ചാണ് ഈ ലഘു ചരിത്രം തയ്യാറാക്കിയിരിക്കുന്നത്